ഉരുളക്കിഴങ്ങു കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. വ്യത്യസ്തമായ വിഭവങ്ങളാണ് അധികവും തയ്യറാക്കാറുള്ളത്. ഇതിലൊന്നാണ് ആലു പൂരി. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം സ്നാക്സായും ഉപയോഗിയ്ക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പു പൊടി- 4 കപ്പ്
- ഉരുളക്കിഴങ്ങ്-150 ഗ്രാം
- വെളുത്തുള്ളി-6
- പച്ചമുളക്-4
- മല്ലിയില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക. മല്ലിയില, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം ഉരുളക്കിഴങ്ങിനൊപ്പം ചേര്‍ത്തിളക്കണം. ഗോതമ്പുമാവില്‍ ഉപ്പും വെള്ളവും ചേര്‍ത്ത് പാകത്തിനു കുഴയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ക്കുള്ളില്‍ ഉരുളക്കിഴങ്ങു കൂട്ട് കുറേശെ വീതം വച്ച് സ്റ്റഫ് ചെയ്യുക. ഇ്ത് പിന്നീട് പൂരി വലിപ്പത്തില്‍ പരത്തി വറുത്തെടുക്കാം.