നാലുമണി ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലുമൊന്ന് വേണം അല്ലെ? എന്നാൽ ഒരു കിടിലൻ ചെമ്മൺ കട്ലറ്റ് ആയാലോ? ചെമ്മീന്‍ കറി വയ്ക്കുകയും പൊരിക്കുകയും മാത്രമല്ല, ചെമ്മീന്‍ കൊണ്ട് കട്‌ലറ്റുണ്ടാക്കാനും സാധിക്കും. ഇതു നോക്കൂ. തയ്യറാക്കി നോക്കിയാലോ.
ആവശ്യമായ ചേരുവകൾ
- ചെമ്മീന്‍-7
- മുട്ട-24
- ഇഞ്ചി, വെളുത്തുളളി പേസ്റ്റ്-4 ടേബിള്‍ സ്പൂണ്‍
- പച്ചമുളക് അരച്ചത്-1 ടേബിള്‍സ്പൂണ്‍
- ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി-1 ടേബിള്‍സ്പൂണ്‍
- കുരുമുളകുപൊടി-അര ടേബിള്‍ സ്പൂണ്‍
- റസ്‌ക് പൊടി
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ചെമ്മീന്‍ തലയും തോടും നടുവിലെ ഞരമ്പും കളഞ്ഞ് വൃത്തിയായി കഴുകിയെടുക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, പകുതി മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് അരമണിക്കൂര്‍ വയ്ക്കണം. മുട്ട ഉടച്ചു പതപ്പിച്ച് ഇതില്‍ ബാക്കിയുള്ള മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകു പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി വയ്ക്കുക.
ഇതില്‍ പകുതി മുട്ട മിശ്രിതം ചെമ്മീനില്‍ പുരട്ടുക. പകുതി റസ്‌ക് പൊടിയും പുരട്ടണം. ഇത് അല്‍പനേരം വയ്ക്കണം. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. ഈ ചെമ്മീന്‍ വീണ്ടും ബാക്കിയുള്ള മുട്ടക്കൂട്ടില്‍ മുക്കി പിന്നീട് റസ്‌ക് പൊടിയില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ ഇടുക. ഇത് ഇരുവശവും മറിച്ചിട്ട് ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാം.