പയ്യോളിയിൽ മലബാർ എക്സ്പ്രസ്സ് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾ പുരുഷനാണ്. തിക്കോടി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. റെയിൽവേ ഗെയ്റ്റിന് സമീപം ചിതറിയ നിലയിലായിരുന്നു മൃതദേഹം.