സെയിം ചിക്കന്‍ കറി തയ്യറാക്കി മടുത്തോ? എന്നാല്‍ ഇനി അധികം കഷ്ടപ്പെടാതെ അല്‍പം വ്യത്യസ്ത രുചിയില്‍ ചിക്കന്‍ കറി തയ്യാറാക്കാം. അവധി ദിവസങ്ങളില്‍ ചിക്കന്‍ പെട്ടെന്ന് തയ്യാറാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അധികം കഷ്ടപ്പെടാതെ തന്നെ ഈ കിടിലന്‍ ചിക്കന്‍ കറി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍ – 1 കിലോ
- കറുവപ്പട്ട – 1 കഷണം
- ഗ്രാമ്പൂ – 3
- ഏലക്കായ – 3
- പെരുംജീരകം- 1/2 ടീസ്പൂണ്‍
- ബിരിയാണി ഇല – 1
- വലിയ ഉള്ളി – 3 (ചെറുതായി അരിഞ്ഞത്)
- ഉപ്പ് – 1 ടീസ്പൂണ്‍
- ഇഞ്ചി – 4 എണ്ണം
- വെളുത്തുള്ളി – 5 അല്ലി
- ചെറിയ ഉള്ളി – 10
- തക്കാളി – 1
- മല്ലിയില – അല്പം
- മുളകുപൊടി – 1 ടീസ്പൂണ്‍
- ഗരം മസാല – 2 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- തൈര് – 50 മില്ലി
- ജീരകം – 1 ടേബിള്‍സ്പൂണ്‍
- കുരുമുളക് – 1 ടീസ്പൂണ്‍
- വെളിച്ചെണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ നന്നായി വെള്ളത്തില്‍ കഴുകി മാറ്റി വെക്കുക. ശേഷം ഒരു കുക്കര്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, ബിരിയാണി ഇല, എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ശേഷം ഇതിലേക്ക് കഴുകി വെച്ച ചിക്കന്‍ ചേര്‍ത്ത് കുറച്ച് ഉപ്പ് വിതറി നന്നായി വഴറ്റി എടുക്കുക.
ശേഷം ചിക്കന്‍ വഴന്നു വരുമ്പോഴേക്കും ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, തക്കാളി, മല്ലിയില, പുതിന, മുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, പെരുംജീരകം, ജീരകം, കുരുമുളക്, തൈര് എന്നിവ ചേര്‍ത്ത് നന്നായി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
പിന്നീട് ഈ മസാലക്കൂട്ട് ചിക്കനോടൊപ്പം ചേര്‍ത്ത് ഇളക്കി ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് വേവിക്കുക. ചിക്കനിലെ വെള്ളം അല്‍പ്പം കുറഞ്ഞ് എണ്ണ മുകളിലേക്ക് പൊന്തി വരുന്ന തരത്തില്‍ വരുമ്പോള്‍ കറിവേപ്പിലയും മല്ലിയിലയും തൂവി അല്‍പം എണ്ണയൊഴിച്ച് തീ ഓഫ് ചെയ്യുക