പത്തനംതിട്ട: പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആരോപിച്ച് പ്രതിഷേധം. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് കലക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സാപ്പിൽ പ്രചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് ചെയ്യിക്കാനുള്ള സിപിഎം നീക്കമാണ് ഇതെന്നാണ് ആന്റോ ആന്റണിയുടെ ആരോപണം.
ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്റോ ആന്റണി പറഞ്ഞു.