നിങ്ങള്‍ ചിക്കന്‍ കൊണ്ടുള്ള പലതരം വിഭവങ്ങള്‍ വീട്ടില്‍ തയ്യറാക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ കൊതിയൂറുന്ന ഒരു പുതിയ വിഭവം പരീക്ഷിച്ചാലോ? “ഹണി റോസ്റ്റഡ് ചിക്കന്‍ & വെജിറ്റബിള്‍സ്. പേര് പറയാന്‍ കുറച്ച് പ്രയാസമുള്ളതാണെങ്കിലും ഇത് തയ്യറാക്കാൻ ഒട്ടും തന്നെ പ്രയാസമില്ല.
ആവശ്യമായ ചേരുവകള്‍
- മത്തങ്ങ – 100 ഗ്രാം
- പെരുംജീരക ചെടിയുടെ വേര് – 1
- മധുരക്കിഴങ്ങ് – 1
- ശതാവരി – 4
- ബ്രോക്കോളി – കുറച്ച് തണ്ടുകള്‍
- ചെറിയുള്ളി – 2
- ഒലീവ് എണ്ണ – 4 ടേബിള്‍സ്പൂണ്‍
- കാരറ്റ് – 4
- റോസ്മേരി ചെടി – 2-3 തളിരുകള്‍
- ചിക്കന്‍ – 800 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- തേന്‍ – 100 മില്ലിലിറ്റര്‍
- വെളുത്തുള്ളി – 5-6 അല്ലി (അരിഞ്ഞത്)
- കടുക് – ½ ടീസ്പൂണ്‍
- കറുത്ത കുരുമുളക് – 1 ടീസ്പൂണ്‍
- നാരങ്ങാ നീര് – 2 ടീസ്പൂണ്‍
തയ്യറാക്കുന്ന വിധം
ആദ്യം ചിക്കന് അരപ്പ് പുരട്ടണം. അതിനായി ഒരു പാത്രത്തില്‍ കടുക് അരച്ചത്,ഒലീവ് എണ്ണ, തേന്‍, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. റോസ്മേരി, ചിക്കനും അരപ്പിലേക്ക് ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം അത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. അത്താഴത്തിനു വേണ്ടിയാണ് ഉണ്ടാക്കുന്നതെങ്കില്‍ രാവിലെ തന്നെ അരപ്പ് പുരട്ടി വയ്ക്കാവുന്നതാണ്.
ബേയ്ക്ക് ചെയ്യാനുള്ള പാത്രം എടുത്ത് അതില്‍ ഒലീവ് എണ്ണ പുരട്ടുക. അതിലേക്ക് ഉപ്പ്, തേന്‍, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേര്‍ത്തത് നന്നായി യോജിപ്പിക്കുക. അരിഞ്ഞുവച്ച പച്ചക്കറികള്‍ ആ അരപ്പിലേക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
അരപ്പ് പുരട്ടിവച്ച ചിക്കനും അതിലേക്ക് ചേര്‍ത്ത് 220 ഡിഗ്രീ സെല്‍ഷ്യസ് ചൂടില്‍ 20-25 മിനിറ്റ് ഓവനില്‍ വച്ച് വേവിക്കുക. അങ്ങനെ, നിങ്ങളുടെ സ്വാദിഷ്ടമായ ഹണി റോസ്റ്റഡ് ചിക്കന്‍ & വെജിറ്റബിള്‍സ് തയ്യാര്‍. പാത്രത്തിലേക്ക് പകര്‍ത്തി ചൂടോടെ വിളമ്പുക.