ബിരിയാണി പ്രിയരാണ് ഒട്ടുമിക്ക ആൾക്കാരും. ബിരിയാണിയില്‍ അല്‍പം വ്യത്യസ്തത ആയാലോ. മട്ടണ്‍ ബിരിയാണിയാണ് ഇന്നത്തെ താരം. അതും മട്ടണ്‍ ബിരിയാണി അറേബ്യന്‍ രുചിയില്‍ തയ്യാറാക്കി നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പി
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
അരി, കുങ്കൂുമപ്പൂവ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവിച്ച് വെയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കി അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് തണുത്തതിനു ശേഷെ തൈര് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചു മാറ്റി വെയ്ക്കുക.
മട്ടണ്‍, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് വെണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക. മട്ടണ്‍ ബിരിയാണി ചോറുമായി ചേര്‍ത്ത് യോജിപ്പിക്കുക. അഞ്ച് മിനിട്ട് ഓവനില്‍ വെച്ച് വേവിയ്ക്കുക. അതിനു ശേഷം ബദാം, ഉണക്കമുന്തിരി, മല്ലിയില എന്നിവ മുകളില്‍ വിതറി ഉപയോഗിക്കാം.