പാരമ്പര്യ വിഭവങ്ങളിൽ അൽപം ന്യൂജനറേഷൻ രസക്കൂട്ടുകളും വൈവിധ്യമാർന്ന പേരും നൽകിയ “ആദാമിന്റ ചായക്കട” കോഴിക്കോട്ടുകാരുടെ മാത്രമല്ല കേരളത്തിലെ ഭക്ഷണ പ്രേമികളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്.
പേരിൽ വിസ്മയിപ്പിക്കുന്ന പുതിയ രുചിരസവുമായി കോഴിക്കോട് ബീച്ച് റോഡില്‍ കോര്പ്പറേഷന് ഓഫീസിന് സമീപമുള്ള ഭക്ഷണശാല ഭക്ഷണപ്രേമികളുടെ അദ്ഭുതലോകമാണ്. ഹോട്ടലിന്റ പേരിലും വിഭവങ്ങളുടെ രുചിക്കൂട്ടിനും ന്യൂജനറേഷൻ ടച്ചുണ്ടെങ്കിലും പഴമയും പാരമ്പര്യവും ഇഴചേർന്ന തനിനാടൻ ചായക്കട.
പേരക്കുട്ടിയുടെ പാരമ്പര്യമായി ലഭിച്ച ഭക്ഷണത്തോടുള്ള അഭിനിവേശത്തിൽ നിന്ന് ജനിച്ച ചായക്കട, അതിശയകരമാംവിധം വൈവിധ്യമാർന്ന ചായ, കഹ്വ, കാപ്പി, കോഴിക്കോടിൻ്റെ പ്രിയപ്പെട്ട സുലൈമാനി (നാരങ്ങയോടുകൂടിയ മസാല ചായ) എന്നിവയിൽ അതിൻ്റെ പേരിനൊപ്പം നിൽക്കുന്നു. ചായയ്ക്കൊപ്പം ചട്ടിപ്പത്തിരി, കായ പോള, തുടങ്ങിയ പരമ്പരാഗത മലബാറി സ്നാക്സുകൾ വിളമ്പുന്നു.
കോഴിക്കോടിൻ്റെ ബീച്ച് റോഡിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ആദാമിൻ്റെ ചായക്കട, വൈകുന്നേരങ്ങളിൽ ചായക്കടയ്ക്ക് മുമ്പിൽ ബീച്ച് സന്ദർശകർ നിരന്നുനിൽക്കുന്നതിനാൽ സാധാരണ തിരക്കാണ്.
ന്യായമായ വിലയിൽ നല്ല ഭക്ഷണം വിളമ്പുക അതാണ് ആദാമിന്റ ചായക്കടയിലെ രീതി. സാധാരണക്കാർക്ക് ഉള്‍പ്പടെ ന്യായമായ വിലയിൽ ഭക്ഷണം കഴിച്ച് മടങ്ങാം. അൻപതു രൂപാ ഇൗടാക്കുന്ന പൊതിച്ചോറ് ഊണ് മുതൽ മൂന്നൂറു രൂപാ മുടക്കി നാലുപേർക്ക് വിഭവ സമൃദ്ധമായി കഴിക്കാവുന്ന ഭക്ഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.