ദുബായിൽ കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയിൽ ബാധിച്ചിരിക്കുകയായിരുന്നു. പല വിമാനങ്ങളും പ്രവർത്തനം നിർത്തി വച്ചിരിക്കുകയായിരുന്നു . ഇതിനിടയിൽ ആയിരുന്നു 15 വയസ്സുകാരിക്ക് ഫ്ലൈറ്റ് മിസ്സായത് . കസബ്ലാങ്കയിൽ നിന്ന് ചെന്നെെയിലേക്കുള്ള യാത്രക്കിടെയിലാണ് 15കാരിയായ മകളുടെ ഫ്ലൈറ്റ് മിസ്സായത്. ആദ്യമായി ഒറ്റക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന മകള്‍ നല്ല ആവേശത്തിലായിരുന്നു. എന്നാല്‍ മാതാപിതാക്കളാകട്ടെ 15കാരിയായ മകളുടെ ഒറ്റക്കുള്ള യാത്രയെ കുറിച്ച് ആലോചിച്ച് ആശങ്കയിലും. ദുബായിൽ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റ് കനത്ത മഴ കാരണം നഷ്ടപ്പെടുമോ എന്ന കാര്യം ആശങ്ക വര്‍ധിപ്പിച്ചു.യാത്രക്കിടയിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. ദുബായിൽ നിന്നുള്ള കണക്ഷന്‍ ഫ്ലൈറ്റ് മകള്‍ക്ക് നഷ്ടപ്പെട്ടു. മകള്‍ വിമാനത്താവളത്തിൽ കൂടുതൽ നേരം തനിച്ച് നില്‍ക്കേണ്ടി വരുമെന്ന പേടിയിലായി കുടുംബം. എന്നാൽ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതരുടെ കാര്യക്ഷമമായ ഇടപെടൽ ആശങ്കകളെല്ലാം അകറ്റി മകളെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുന്നതായിരുന്നു.പുതുച്ചേരിയിൽ നിന്നുള്ള മനീഷ് കല്‍ഗാട്ടിയാണ് തന്‍റെ മകളെ സുരക്ഷിതമായി നാട്ടിലെത്തിച്ച വിമാനക്കമ്പനിയെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നത്. ദുബായിലെ കനത്ത മഴയാണ് പ്രതിസന്ധികള്‍ക്ക് കാരണമായത്.