2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിയും കോൺഗ്രസും തയ്യാറെടുപ്പുകൾ ആരംഭിച്ചു. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി മൂന്നാം തവണയും അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ ശ്രമിക്കുന്നുണ്ട്.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും എന്നാണ് കരുതുന്നത് .എന്നാൽ ഇതിൽ മുഖ്യ പങ്കു വഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്താണെന്ന് അറിയാമോ ..?
രാഷ്ട്രപതി ഉപരാഷ്ട്രപതി എന്നിവരുടെ തിരഞ്ഞെടുപ്പിന് പുറമെ ലോക്സഭ, രാജ്യസഭാ, നിയമാസഭകൾ, നിയമസഭാ കൗണ്‍സിലുകൾ എന്നിവിടങ്ങളി ലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്. വോട്ടർ പട്ടിക തയ്യാർ ആക്കുക, എം.പി മാരുടെയും എം.എൽ.എ മാരുടെയും അയോഗ്യതയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പരിശോധിക്കുക എന്നിവയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തങ്ങൾ ആണ്.
അറിഞ്ഞിരിക്കേണ്ട കാര്യം ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പ് കളിലേക്കുള്ള വോട്ടർ പട്ടിക തയ്യാർ ആക്കുന്നത് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ആണ്. സംസ്ഥാന സർക്കാരുമായി കൂടി ആലോചിച് ഇലക്ഷൻ കമ്മീഷനാണ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറെ നിയമിക്കുന്നത്.