മനാമ: ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ക്രീഗ് ബോണ്ടിയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈനും യു.എസും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
മേഖലയിലെ വിവിധ വിഷയങ്ങളും അതിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നയനിലപാടുകളും ചർച്ചയായി. മേഖലയിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് അയവുണ്ടാകുമെന്ന പ്രതീക്ഷയും ഇരുവരും പങ്കുവെച്ചു.