കാണാതായ കുട്ടികളുടെ മൃതദേഹങ്ങൾ കാറിൽ നിന്നും കണ്ടെത്തി. അഞ്ചും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയാണ് മുംബൈയിലെ ആന്റോപ്പ് ഹിൽ ചേരി പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായത്. മൊഹബത്ത് ഷെയ്ഖിന്റെയും സൈറയുടെയും മക്കളായ സാജിതും മുസ്കാനും ആണ് മരിച്ചത്.
കാറിനുള്ളിൽ നിന്ന് കണ്ടെത്തിയ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. കാറിനകത്ത് കളിക്കുന്നതിനിടയിൽ ലോക്ക് ആകുകയും ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും ആണ് പൊലീസിന്റെ നിഗമനം. കുട്ടികളെ കാണാതായതോടെവീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു.
വീട്ട്മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികളെ കാണാതായത്. പരാതിക്ക് പിന്നാലെ പോലീസ് സംഘം വീട്ടിലെത്തി. ൽകുട്ടികളെ പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒരു വനിതാ ഓഫീസർ പഴയ കാർ കണ്ടത്. ഫോണിന്റെ ഫ്ലാഷ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ രണ്ട് സഹോദരങ്ങളെയും കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും കുട്ടികൾ മരണത്തിന് കീഴടങ്ങിയിരുന്നു.