പാർട്ടിയിൽ മറുകണ്ടം ചാടുന്നതും കുതികാൽ വെട്ടുന്നതും പുതിയ കാര്യമല്ല പ്രേത്യേകിച്ച് കോൺഗ്രസിൽ .എന്നാൽ ഇപ്പോഴിതാ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. താനല്ല, ഇപി ജയരാജനാണ് ബിജെപിയിലേക്ക് പോകുന്നതെന്നും ഇത് സംബന്ധിച്ച് ഗള്‍ഫില്‍ വച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ജയരാജന് സിപിഎമ്മില്‍ നിന്നും ഭീഷണിയുണ്ടായി. അതുകൊണ്ട് തത്കാലം പിന്നോട്ടുമാറി. ഇലക്ഷന്‍ കഴിഞ്ഞാല്‍ എന്തുസംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെയും രാജീവ് ചന്ദ്രശേഖരന്റയും നേതൃത്വത്തില്‍ ഗള്‍ഫില്‍ വച്ചായിരുന്നു ചര്‍ച്ചയെന്നും സുധാകരന്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് ഒരു മധ്യവര്‍ത്തിയുണ്ട്. അയാളുടെ പേര് ഇപ്പോല്‍ പറയുന്നില്ല. ഗവര്‍ണര്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ച നടന്നു. അത് പാവം ജയരാജന്‍ വിശ്വസിച്ചിട്ടുണ്ടാകാമെന്നും സുധാകരന്‍ പറഞ്ഞു.പാര്‍ട്ടിക്കകത്ത് സെക്രട്ടറിയാകാത്തതില്‍ ഇപി ജയരാജന് കടുത്ത നിരാശയുണ്ട്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം ലഭിക്കേണ്ടിയിരുന്നത് അദ്ദേഹത്തിനാണ്. സ്ഥാനം കിട്ടാത്തതിലുള്ള നീരസം അദ്ദേഹം അടുത്ത സുഹത്തുക്കളോട് പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാന്‍ കഴിയാത്തയാളാണ് ജയരാജനെന്നും പിണറായിയുമായും നല്ല ബന്ധത്തില്‍ അല്ല ഇപിയെന്നും സുധാകരന്‍.സ്വന്തം പാർട്ടിയിലെ ഒഴിഞ്ഞു പോക്ക് നോക്കിയിട്ട് പോരെ അടുത്ത പാർട്ടിയിൽ ഉള്ളവരെ കുറ്റം പറയുന്നത് .