വോട്ട് ചെയ്യണം പണം തരാം ,വേണമെങ്കിൽ കുപ്പിയും ,ഇതൊക്കെയാണ് ഇലക്ഷൻ വരുമ്പോൾ വോട്ട് കിട്ടാൻ ഉള്ള മാർഗങ്ങൾ.ചിലപ്പോൾ ഒക്കെ പ്രകടന പത്രികയെക്കാൾ വിലയാണ് തലേദിവസം കിട്ടുന്ന കുപ്പിക്കും പണത്തിനും എന്നാണ് ചില നേതാക്കളുടെ വിചാരം .അങ്ങനെ വോട്ട് ചെയ്യാൻ പണം കോടതിരിക്കുകയാണ് തൃശ്ശൂരിൽ .തൃശൂരില്‍ സുരേഷ് ഗോപിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കെ മുരളീധരനാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥി. വിഎസ് സുനില്‍ കുമാര്‍ ഇടതിന്റെ സ്ഥാനാര്‍ത്ഥിയും.പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു.
ശിവരാമപുരം കോളനിയിലെ താമസക്കാര്‍ ആയ അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവരാണ് പരാതിക്കാർ. പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു. സംഭവമറിഞ്ഞ് ആള് കൂടിയപ്പോഴേക്കും പണവുമായി വന്നയാൾ മടങ്ങിയെന്നാണ് കോളനിവാസികൾ പറയുന്നത്. അതേസമയം സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ. തോൽവി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന വ്യാജ പ്രചരണമാണിതെന്നും ബിജെപി ആരോപിക്കുന്നു.