തൃശൂര്‍: കുന്നംകുളത്ത് ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്. സംഭവത്തിൽ മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടല്‍ ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിച്ചു. ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കണ്ടത്.
യുവതി ഓർഡർ ചെയ്ത മസാലദോശ കഴിക്കുന്നതിനിടയിലാണ് ഇതിൽ നിന്നും ചത്ത എട്ടുകാലിയെ ലഭിച്ചത്. തുടർന്ന് സംഭവം ഹോട്ടൽ ജീവനക്കാരെ അറിയിച്ച യുവതി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകി. സ്ഥലത്തെത്തിയ നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എസ് ഷീബ, പി.പി വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലിൽ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്കി. വരും ദിവസങ്ങളില്‍ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.