മാവേലിക്കരയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ കുറത്തികാട് പള്ളിക്കല്‍ ഈസ്റ്റ് മുണ്ടനാട്ട് പുത്തന്‍വീട്ടില്‍ വത്സലയെ (55) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രഘുനാഥനെ(62)യാണ് ശിക്ഷിച്ചത്.

പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. വീട്ടുവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു.
വത്സലയുടെ സഹോദരനാണ് പ്രധാന സാക്ഷിയായത്.മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും രണ്ട് അയല്‍വാസികളും സാക്ഷിമൊഴി നല്‍കിയിരുന്നു.