പ്രേമലുവിലെ നായിക മമിത ബൈജു ഇത്തവണത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആയിരുന്നു . ചുരുക്കം സിനിമയിലൂടെ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരം മമിത ബൈജുവിന് വോട്ടില്ല. വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വീപ് യൂത്ത് ഐക്കണാണ് താരം. പക്ഷേ വോട്ടില്ല. ഇത്തവണ താരത്തിന്റെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയില്‍ പേരില്ലാത്തതാണ് പ്രശ്നമായത്.കേരളത്തിലെ കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ് മമിത ബൈജു.2017-ൽ വേണുഗോപനൻ സംവിധാനം ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഓപ്പറേഷൻ ജാവ (2021) എന്ന ചിത്രത്തിലെ അൽഫോൻസ, ഖോ ഖോ (2021) എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന പ്രേമലു (2024) ലെ റീനു എന്നീ വേഷങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റി.. പ്രേമലു എന്ന ഹിറ്റ് പടത്തിൽ നായിക വേഷത്തിൽ എത്തുകയും ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ചെയിതു.എലെക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുത്ത യുവതാരം ആയിരുന്നു .എന്നാൽ മമിത ബൈജുവിന് വോട്ടില്ല.
സ്വീപ് യൂത്ത് ഐക്കൺ ആയാണ് താരത്തെ തെരഞ്ഞെടുത്തത്. എന്നാൽ പേര് വോട്ടർ പട്ടികയിൽ ഇല്ലാതിരുന്നതോടെയാണ് താരത്തിന് കന്നിവോട്ട് നഷ്ടപ്പെട്ടത്.
.തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയിൽ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് കുടുംബം അറിയുന്നത്. സിനിമാത്തിരക്കുകൾ മൂലമാണ് വോട്ട് ഉറപ്പാക്കാൻ കഴിയാതെ പോയതെന്ന് താരത്തിന്റെ അച്ഛൻ ഡോ ബൈജു പറഞ്ഞു.
വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടർ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം. കന്നിവോട്ടർമാരെ ആകർഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്.
സ്വീപ് യൂത്ത് ഐക്കണാണ് താരം. പക്ഷേ വോട്ടില്ല. ഇത്തവണ താരത്തിന്റെ കന്നിവോട്ടായിരുന്നു. വോട്ടർ പട്ടികയില്‍ പേരില്ലാത്തതാണ് പ്രശ്നമായത്.