കായംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കായംകുളം: എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

പിടിയിലായ അന്‍വര്‍ഷാ പതിവായി ബെംഗളൂരുവില്‍ പോയി എംഡിഎംഎ നാട്ടിലെത്തിച്ച്‌ വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

ഡിവൈ എസ് പി മാരായ ബി പങ്കജാക്ഷന്‍, അജയ്‌നാഥ്, സി ഐ സുധീര്‍, ഹാഷിം, റെജി, സുനില്‍, ബിനു, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.