വോട്ടിന് വസ്ത്രം, ബിജെപി പ്രവർത്തകന്റെ വീട്ടിൽ നിന്ന് വസ്ത്രങ്ങള്‍ പിടികൂടി

അഞ്ചരയോടെ ഇയാളുടെ വീട്ടിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ ബോക്‌സുകള്‍ എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു

തിരുവമ്പാടി പൊന്നാങ്കയത്ത് വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന വസ്ത്രങ്ങള്‍ പിടികൂടി. ബിജെപി അനുഭാവിയായ കാനാട്ട് രഘുലാലിന്റെ വീട്ടില്‍ നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്.
ഇയാളുടെ വീട്ടിലേക്ക് കണ്ടെയ്‌നര്‍ ലോറിയില്‍ ബോക്‌സുകള്‍ എത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിലിലാണ് വസ്ത്രങ്ങൾ പിടികൂടിയത്.

ആദ്യം പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ ബോക്‌സുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ഇയാള്‍ തയ്യാറായില്ല. വയനാട്ടില്‍ ടെക്‌സ്റ്റൈല്‍സ് നടത്തുന്ന സുഹൃത്തിന്റെ വസ്ത്രങ്ങളാണ് ഇവയെന്നാണ് ആദ്യം പറഞ്ഞത്.

ഇതോടെ പൊലീസ് തെരഞ്ഞെടുപ്പ് സ്‌ക്വാഡിന് വിവരം കൈമാറി. രണ്ട് ബോക്‌സുകളില്‍ കാവിമുണ്ടാണെന്ന് സ്‌ക്വാഡ് കണ്ടെത്തി. മുഴുവന്‍ ബോക്‌സുകളും തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ തുർന്ന് പരിശോധിക്കുകയായിരുന്നു.