കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലയാറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ മലയാറ്റൂർ സ്വദേശിയും 10-ാം ക്ലാസ് വിദ്യാർത്ഥിയുമായ മിഥുൻ ആണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.
മിഥുൻ കയത്തിൽപ്പെടുകയായിരുന്നു. തുടർന്ന് കൂട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി അഗ്നിശമന സേനയെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയിൽ മിഥുനെ കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥിയെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലെ വിദ്യാർത്ഥിയാണ് മിഥുൻ.അതേസമയം, ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്ത് നിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം അഞ്ച് പേരടങ്ങുന്ന സംഘത്തെ ഇടിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ചത്. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആൾ. പരുക്കേറ്റ മറ്റ് രണ്ട് നഴ്സുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കത്തില് നിന്ന് 15 കിലോമീറ്റര്‍ അകലെ ദാഖിലിയ ഗവര്‍ണറേറ്റിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടമുണ്ടായത്.