കണ്ണൂര്‍ : പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് സമ്മതിച്ച് സ്ഥിരീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്‌ട്രീയം സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും തനിക്ക് അതിന് താല്പര്യം ഇല്ലെന്ന് പറയുകയായിരുന്നു എന്നാണ് ഇ പി ജയരാജന്‍ പറയുന്നത്.
ജാവേദ്ക്കറിന്റെ ഒപ്പം നന്ദകുമാറും ഉണ്ടായിരുന്നു. അതിന് മുമ്പ് അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. തിരുവനന്തപുരത്തെ ആക്കുളത്തുള്ള മകന്റെ ഫ്‌ളാറ്റില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞ് കണ്ട് പരിചയപ്പെടാനായി വന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മീറ്റിങ്ങുണ്ട് ഞാന്‍ ഇറങ്ങുകയാണ് നിങ്ങള്‍ ഇവിടെയിരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ മകനോട് ചായ കൊടുക്കാന്‍ പറഞ്ഞു.
അദ്ദേഹം അത് നിരസിച്ചു, ഞാനും ഇറങ്ങുകയാണെന്നും പറഞ്ഞ് ഒപ്പം അദ്ദേഹവും ഇറങ്ങി. രാഷ്‌ട്രീയകാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല എന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു. പ്രകാശ് ജാവദേക്കറെ കണ്ടു എന്നത് തെറ്റായ കാര്യമല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികകരിച്ചു. താനും ജാവദേക്കറെ കണ്ടിരുന്നതായി പിണറായി പറഞ്ഞു.
















