സാലഡുകള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെജിറ്റേറിയന്‍ സാലഡുകളും നോണ്‍ വെജിറ്റേറിയന്‍ സലാഡുകളുമുണ്ട്. ചിക്കന്‍ ഉപയോഗിച്ചും സാലഡുണ്ടാക്കാം. ചിക്കന്‍ കഴിയ്ക്കാവുന്ന ആരോഗ്യകരമായ വഴി കൂടിയാണിത്. ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ചിക്കൻ.
ആവശ്യമായ ചേരുവകൾ
മസാലയ്ക്ക്
തയ്യറാക്കുന്ന വിധം
ചിക്കന്‍ വേവിച്ചു ചെറിയ കഷ്ണങ്ങളാക്കുക. ഉരുളക്കിഴങ്ങു വേവിച്ചു തൊലി കളഞ്ഞു കഷ്ണങ്ങളാക്കുക. മസാലയ്ക്കു വേണ്ട എല്ലാ ചേരുവകളും അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി ചിക്കനില്‍ തേച്ചു പിടിപ്പിയ്ക്കുക.
ഒരു ബൗളില്‍ പച്ചക്കറികള്‍ എല്ലാം ചെറുതാക്കി അരിഞ്ഞു ചേര്‍ക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കി മസാല പുരട്ടി വച്ചിരിയ്ക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അള്‍പനേരം ഇളക്കുക. ഇത് പിന്നീട് പച്ചക്കറികളിലേയ്ക്കു ചേര്‍ത്തിളക്കണം. മയോണൈസ് ചേര്‍ത്തിളക്കാം. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇവ നല്ലപോലെ ഇളക്കിച്ചേര്‍ത്ത ശേഷം ഉപയോഗിയ്ക്കാം. മട്ടന്‍ കടായ് തയ്യാറാക്കാം