റൊട്ടി വിഭവങ്ങള്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ് കോളിഫളവര്‍ വിഭവങ്ങൾ. ഇതുപയോഗിച്ച് സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം. കോളിഫളവറില്‍ തൈരു ചേര്‍ത്തുണ്ടാക്കുന്ന ഒരു കറിയായാലോ ഇന്ന്. അല്‍പം മധുരമുള്ള ഒരു കറിയാണിത്.
ആവശ്യമായ ചേരുവകൾ
- കോളിഫഌവര്‍ അരിഞ്ഞത്-3 കപ്പ്
- കടലമാവ-2 ടീസ്പൂണ്‍
- തൈര്-അരക്കപ്പ്
- ജീരകം-അര ടീസ്പൂണ്‍
- മഞ്ഞള്‍-കാല്‍ ടീസ്പൂണ്‍
- മുളകുപൊടി-കാല്‍ ടീസ്പൂണ്‍
- ഗരം മസാല-കാല്‍ ടീസ്പൂണ്‍
- കായം-കാല്‍ സ്പൂണ്‍
- ഉലുവ-കാല്‍ സ്പൂണ്‍
- കടുക്-കാല്‍ സ്പൂണ്‍
- ഇഞ്ചി-1 കഷ്ണം
- പച്ചമുളക്-2
- മല്ലിയില
- എണ്ണ
- ഉപ്പ്
തയ്യറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു ജീരകം, കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. കായം ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു കടലമാവ് ചേര്‍ത്തിളക്കണം. കടലമാവ് മൂത്തു കഴിയുമ്പോള്‍ ഇഞ്ചി, പച്ചമുളക്, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തൈരും അല്‍പം വെള്ളവും ചേര്‍ത്തിളക്കുക. പിന്നീട് കോളിഫഌവര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയ്ക്കാം. വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.