നോണ്‍ വെജിറ്റേറിയനായും വെജിറ്റേറിയനായുമെല്ലാം പുലാവ് പല തരത്തിലുണ്ടാക്കാം. ചിക്കൻ, വെജിറ്റബ്ൾസ് അങ്ങനെ പലതും ഉപയോഗിച്ച് തയ്യറാക്കാം. നല്ലൊരു സമീകൃതാഹാരമായ മുട്ട ഉപയോഗിച്ചും പുലാവുണ്ടാക്കാം. എഗ് പുലാവ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചോറ്-2 കപ്പ്
- മുട്ട-2
- സവാള-2
- വെളുത്തുള്ളി-4
- തക്കാളി-2
- പച്ചമുളക്-2
- ഗ്രീന്‍പീസ്-കാല്‍ കപ്പ്
- മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- മുളകുപൊടി-1ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
- വറുത്ത എള്ള്-1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
- മല്ലിയില
തയ്യറാക്കുന്ന വിധം
പാനില്‍ എണ്ണയോ നെയ്യോ ചൂടാക്കി സവാള മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് അരിഞ്ഞ വെളുത്തുള്ളി ചേര്‍ത്തിളക്കണം. മുട്ട ഉടച്ച് ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ പാകമാകുന്നതു വരെ വേവിയ്ക്കണം. നല്ലപോലെ ഇളക്കി ചെറിയ കഷ്ണങ്ങളാക്കുകയും വേണം.
ഇതിലേയ്ക്ക് മസാലപ്പൊടികള്‍, ഉപ്പ്, തക്കാളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ ഇളക്കി ഒന്നു രണ്ടു മിനിറ്റു കഴിയുമ്പോള്‍ വേവിച്ച ചോറ് ചേര്‍ത്തിളക്കുക. ഇളക്കിച്ചേര്‍ത്ത ശേഷം രണ്ടു മിനിറ്റു കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം. ഇതിനു മുകളില്‍ വറുത്ത എള്ളു വിതറാം.