റവ കൊണ്ട് സാധാരണ ഉപ്പുമാവും ഇഡ്‌ഢലിയും റവ ലഡുവുമെല്ലാം തയ്യറാക്കാറുണ്ടല്ലേ, എന്നാല്‍ റവ കൊണ്ട് റൊട്ടിയുമുണ്ടാക്കാം. അല്‍പം വ്യത്യസ്‌തതയുള്ള ഒരു പ്രാതല്‍ കഴിക്കാൻ ആഗ്രഹിക്കുന്നെകിൽ ഈ റവ റൊട്ടി പരീക്ഷിച്ചു നോക്കൂ.
ആവശ്യമായ ചേരുവകൾ
- റവ-1 കപ്പ്
- തേങ്ങ ചിരകിയത്-3 ടേബിള്‍ സ്‌പൂണ്‍
- ഇഞ്ചി-കാല്‍ ടീസ്‌പൂണ്‍ (ചെറുതായി അരിഞ്ഞത്)
- പച്ചമുളക്-3 (ചെറുതായി അരിഞ്ഞത്)
- പഞ്ചസാര-1 ടീസ്‌പൂണ്‍
- എണ്ണ
- ഉപ്പ്
- മല്ലിയില
തയ്യറാക്കുന്ന വിധം
എണ്ണയൊഴികെയുള്ള എല്ലാ മിശ്രിതങ്ങളും റവയില്‍ ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിലാക്കുക. വെള്ളം കൂടിപ്പോകാതെയും കുറയാതെങ്കിലും ശ്രദ്ധിയ്‌ക്കണം. ഇത് 20 മിനിറ്റ് വച്ചിരിയ്‌ക്കുക. ഇവ ചെറിയ ഉരുളകളാക്കി സൂക്ഷിച്ച് വട്ടത്തില്‍ പരത്തുക. ഒരു തവ ചൂടാക്കി അല്‍പം എണ്ണ പുരട്ടുക. റവ റൊട്ടി ഇതിലിട്ട് ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കുക.