ചിക്കനിൽ തന്നെ പല രുചിഭേദങ്ങളുണ്ട്. ചിക്കന്‍ ഉപയോഗിച്ച് പല വ്യത്യസ്തമായ വിഭവങ്ങളും തയ്യറാക്കാം. ചിക്കൻ ചാപ് ഒരു ബംഗാളി രുചിയാണ്. ജാതിയ്ക്ക ചേര്‍ത്തു തയ്യാറാക്കുന്ന ഒരു വിഭവം. ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- സവാള-4
- വെളുത്തുള്ളി-8
- പച്ചമുളക്-4
- തൈര്-1 കപ്പ്
- മുളകുപൊടി-2 ടീസ്പൂണ്‍
- ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍
- ജാതിയ്ക്ക പൊടിച്ചത്-1 ടീസ്പൂണ്‍
- തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍
- എണ്ണ
- ഉപ്പ്
തയ്യറാക്കുന്ന വിധം
ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ അരച്ചതും ബാക്കിയെല്ലാ മസാലകളും തൈരില്‍ കലര്‍ത്തി ഇതില്‍ നിന്നും പകുതി ചിക്കനില്‍ പുരട്ടി വയ്ക്കണം. 1 മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അല്‍പം മൊരിയുന്നതു വരെ ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മസാല ചേര്‍ത്തിളക്കണം. ഇതില്‍ പാകത്തിനു വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിയ്ക്കുക. ചാറ് കുറുകി ചിക്കനില്‍ പിടിയ്ക്കുന്നതു വരെ വയ്ക്കണം.