ഓട്സ് ആരോഗ്യത്തിന് മികച്ചൊരു ഭക്ഷണമാണ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യറാക്കാം. ഓട്സ് ഉപ്പുമാവ്, ഓട്സ് ദോശ എന്നിവയ്ക്കെല്ലാം പുറമെ ഓട്സ് റൊട്ടിയും തയ്യറാക്കാം. പചക്കറികളും ഓട്സും ചേര്‍ത്ത് ഓട്സ് വെജിറ്റബിള്‍ റൊട്ടി എങ്ങനെ തയ്യറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഗോതമ്പുപൊടി-1 കപ്പ്
- ഓട്സ് പൊടിച്ചത്-മുക്കാല്‍ കപ്പ്
- കടലമാവ്-അര കപ്പ്
- ക്യാരറ്റ് (ഗ്രേറ്റ് ചെയ്തത്)-1 കപ്പ്
- സവാള അരിഞ്ഞത്-1
- പച്ചമുളക് അരച്ചത്-1 ടീസ്പൂണ്‍
- മല്ലിപ്പൊടി-ഒന്നര ടീസ്പൂണ്‍
- ജീരകപ്പൊടി-അര ടീസ്പൂണ്‍
- മുളകുപൊടി-അര ടീസ്പൂണ്‍
- തൈര്- കാല് കപ്പ്
- മല്ലിയില
- ഉപ്പ്
- എണ്ണ
- വെള്ളം
തയ്യറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂട്ടി നല്ലപോലെ കുഴച്ച് മൃദുവാക്കുക. ഇത് 10 മിനിറ്റ് വയ്ക്കുക. കുറേശെ വീതം എടുത്ത് ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തുക. ഒരു തവയില്‍ അല്പം എണ്ണ പുരട്ടി ഇരു വശങ്ങളും മറിച്ചിട്ട് ചുട്ടെടുക്കുക. ഓട്സ് വെജിറ്റബിള്‍ റൊട്ടി തയ്യാര്‍.