ചിക്കൻ ഏല്ലാവർക്കും ഇഷ്ട്ടപെട്ട ഒന്നാണ്. ചിക്കനില്‍ കുരുമുളകിന്റെ രുചി കൂടിയായാലോ. ചിക്കന്‍ പ്രേമികള്‍ക്ക് ഒന്നുകൂടെ ഇഷ്ടപ്പെടും. ഇന്ത്യന്‍ സ്റ്റൈലില്‍ പെപ്പര്‍ ചിക്കന്‍ തയ്യാറാക്കുന്നത് നോക്കിയാലോ? ചപ്പാത്തിയ്ക്കും ചോറിനും പൊറോട്ടയ്ക്കുമെല്ലാം ചേരുന്ന ഒരു ഉഗ്രൻ കറിയാണിത്.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍- 1കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍
- കുരുമുളക് പൊടിച്ചത്-1 ടീസ്പൂണ്‍
- കശ്മീരി മുളകുപൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- തൈര്-3 ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
- ജീരകം-2 ടീസ്പൂണ്‍
- മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
- മുഴുവന്‍ കുരുമുളക്-1 ടീസ്പൂണ്‍
- പച്ചമുളക്-4
- കടുക്
- മല്ലിയില
- എണ്ണ
- ഉപ്പ്
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീര്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ് എ്ന്നിവ പുരട്ടി 2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിച്ചതും രണ്ടു പച്ചമുളക് അരിഞ്ഞതും ചേര്‍ക്കുക. ജീരകം, മല്ലി, കുരുമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് പാനിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് മൂത്തു കഴിയുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. പാകത്തിനു വെള്ളം ചേര്‍ത്ത് അടച്ചു വച്ച് കുറഞ്ഞ തീയില്‍ വേവിയ്ക്കുക. വെന്തു മസാല പിടിച്ചു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്തുപയോഗിയ്ക്കാം.