പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം. മുട്ട പാകം ചെയ്യുവാനും എളുപ്പമാണ്. മുട്ടകൊണ്ട് വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യറാക്കുകയും ചെയ്യാം. മുട്ട കറിയായും ഓംലറ്റായുമെല്ലാം പ്രിയപ്പെട്ടതാണ്. മുട്ട കൊണ്ട് ബോണ്ടയുമുണ്ടാക്കാം. ഇതൊന്ന് പരീക്ഷിച്ചാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട-5
- കടലമാവ്-അരകപ്പ്
- മുളകുപൊടി-1 ടീസ്പൂണ്‍
- ഉപ്പ്
- എണ്ണ
- കറിവേപ്പില
തയ്യറാക്കുന്ന വിധം
മുട്ട പുഴുങ്ങുക. ഇതിന്റെ തോടു നീക്കം ചെയ്യുക. ഇത് വേണമെങ്കില്‍ നടുവെ രണ്ടാക്കി മുറിയ്ക്കാം. അല്ലെങ്കില്‍ മുഴുവനോടെയും എഗ് ബോണ്ടയുണ്ടാക്കുവാന്‍ ഉപയോഗിക്കാം. കടലമാവ്, ഉപ്പ്, മുളകുപൊടി, കറിവേപ്പില എന്നിവ കൂട്ടിക്കലര്‍ത്തുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. മുട്ട മാവു മിശ്രിതത്തില്‍ മുക്കിയെടുക്കുക. ഇത് തിളച്ച എണ്ണയിലിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. എഗ് ബോണ്ട തയ്യാര്‍. ഇത് ചൂടോടെ തന്നെ കഴിയ്ക്കൂ. വേണമെങ്കില്‍ സോസില്‍ മുക്കി കഴിയ്ക്കാം.