ചിക്കന്‍ രുചികളില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്താൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ചിക്കന്‍ കോഹിനൂര്‍

ചിക്കന്‍ രുചികളില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്താൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് കോഹിനൂര്‍ ചിക്കന്‍ തയ്യറാക്കാം. ഇത് സ്റ്റാര്‍ട്ടറായും പ്രധാന വിഭവവുമായുമെല്ലാം ഉപയോഗിക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍-1 കിലോ
  • സവാള-1
  • തക്കാളി-1
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍സ്പൂണ്‍
  • ചെറുനാരങ്ങാ നീര്-1 ടേബിള്‍ സ്പൂണ്‍
  • മുളകുപൊടി-1 ടീസ്പൂണ്‍
  • കുരുമുളകുപൊടി-1 ടീസ്പൂണ്‍
  • ഗരം മസാല-അര ടീസ്പൂണ്‍
  • ചുവന്ന മുളക്-4
  • മൈദ-2 ടീസ്പൂണ്‍
  • കുങ്കുമപ്പൂ-ഒരു നുള്ള്
  • പുതിന
  • കറിവേപ്പില
  • എണ്ണ
  • ഉപ്പ്

തയ്യറാക്കുന്ന വിധം

ചിക്കന്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഗരം മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം. പിന്നീട് ചിക്കന്‍ മൈദയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യുകയാണു വേണ്ടത്.

ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ചുവന്ന മുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേര്‍ക്കണം. ഇത് നല്ലപോലെ വറ്റി തക്കാളി അരിഞ്ഞു ചേര്‍ക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 5 മിനിറ്റു വേവിയ്ക്കുക. ഗ്രേവി ചിക്കന്‍ കഷ്ണങ്ങളില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് പുതിനയില ചേര്‍ത്ത് ഉപയോഗിക്കാം.