താമരശ്ശേരി: യുവാവിനെ കുത്തിയ കേസിൽ പ്രതി പിടിയിലായി. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെസ്റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തെത്തുടർന്ന് ശ്യാം യുവാവിനെ കുത്തുകയായിരുന്നു. ഇന്നലെ രാത്രി 10.45 നാണ് പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ് (30) ന് കുത്തേറ്റത്.
ഇന്നലെ രാത്രി 9.45 ന് ശ്യാം ചന്ദ്രൻ പുതുപ്പാടി പഞ്ചായത്ത് ബസാറിൽവച്ച് ഒരു വയോധികനെ മർദിച്ചിരുന്നു. തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതു ചോദ്യം ചെയ്ത അഷറഫ് എന്ന മുസ്ലിം ലീഗ് പ്രവർത്തകനും മർദനമേറ്റു. നാട്ടുകാർ ഇടപെട്ടതോടെ കൂടുതൽ സംഘർഷമൊഴിവായി.
അതുകഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ചെമ്പ്രപറ്റ കുരിശ് പള്ളിക്ക് സമീപം ശ്യാം ചന്ദ്രൻ അടക്കമുള്ളവർ നിൽക്കുമ്പോൾ അതിലേയെത്തിയ മുഹമ്മദ് നവാസ് ആൾക്കൂട്ടം കണ്ട് വണ്ടിനിർത്തി കാര്യമന്വേഷിച്ചു.
പഞ്ചായത്ത് ബസാറിലെ സംഘർഷത്തെപ്പറ്റി മുഹമ്മദ് നവാസിന് അറിയില്ലായിരുന്നു. ‘പകരം ചോദിക്കാൻ വന്നതാണോ’ എന്ന് ആക്രോശിച്ച് ശ്യാം കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നവാസ് പറഞ്ഞു. സാരമായി പരുക്കേറ്റ നവാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.