ചോറു തന്നെ പല വിധത്തിലും ഉണ്ടാക്കാം. ഓരോരുത്തരുടെയും ഇഷ്ട്ടങ്ങൾക്കനുസരിച്ച് റൈസ് ഉണ്ടാക്കാം. ഇതിലൊന്നാണ് ജീരകം ചേര്‍ത്തുണ്ടാക്കുന്ന ജീര റൈസ്. ജീര റൈസ് മൈക്രോവേവില്‍ എങ്ങനെ തയ്യറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബസ്മതി അരി-3 കപ്പ്
- നെയ്യ്-1 ടേബിള്‍സ്പൂണ്‍
- ജീരകം-1 ടേബിള്‍ സ്പൂണ്‍
- ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- വയനയില-1
- ഏലയ്ക്ക-3
- കറുവാപ്പട്ട-ചെറിയ കഷ്ണം
- മല്ലിയില
- ഉപ്പ്
- വെള്ളം
തയ്യറാക്കുന്ന വിധം
മൈക്രോവേവില്‍ പാചകം ചെയ്യാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തില്‍ നെയ്യൊഴിയ്ക്കുക. ഇത് മൈക്രോവേവില്‍ വച്ചു ചൂടാക്കണം. ഇതിലേക്ക് വയനയില, കറുവാപ്പട്ട, ഏലയ്ക്ക, ജീരകം എന്നിവ ചേര്‍ക്കണം. ഇത് വീണ്ടും 2 മിനിറ്റു നേരം ചൂടാക്കുക. ഇതിലേക്ക് ജീരകപ്പൊടി ചേര്‍ക്കണം. ഇത് 1 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് അരി ചേര്‍ത്തിളക്കുക. ഈ കൂട്ടിലേക്ക് നാലു കപ്പ് വെള്ളവും പാകത്തിന് ഉപ്പുമിട്ട് അടച്ച് 20 മിനിറ്റു നേരം 60ശതമാനം കറന്റില്‍ പാകം ചെയ്യാം. വെന്ത ചോറ് വാങ്ങി മല്ലിയില ചേര്‍ത്ത് കഴിയ്ക്കാം.
വെള്ളം പാകത്തിനാകാന്‍ ശ്രദ്ധിക്കണം. ബസ്മതി അരിയ്ക്കു പകരം പൊന്നി അരി പോലുള്ള ചെറിയ അരി ഉപയോഗിച്ചും ഇതു തയ്യാറാക്കാം.