ചോക്ളേറ്റും ഏത്തപ്പഴവും ചേര്‍ന്നാല്‍ അപാരരുചിയാണ്; തയ്യറാക്കാം ചോക്ളേറ്റ് ബനാന ഷെയ്ക്

ചോക്ളേറ്റും ഏത്തപ്പഴവും (നേന്ത്രപ്പഴം) ചേര്‍ന്നാല്‍ അപാരരുചിയാണ്. മില്‍ക് ഷെയ്കില്‍ ഏത്തപ്പഴം ചേര്‍ത്താൽ അതിന് രുചി കൂടും. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള നീണ്ട ഇടവേളയില്‍ ഊര്‍ജസ്വലയോടെ ശരീരത്തെ നിലനിര്‍ത്താന്‍ ഈ സ്വാദിഷ്ഠമായ വിഭവം സഹായിക്കും. ഒരു ചോക്ലേറ്റ് ബനാന മില്‍ക് ഷെയ്ക്ക് തയ്യറാക്കി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഏത്തപ്പഴം -1
  • ചോക്ലേറ്റ് ബാര്‍-1 (ഫ്ളേവറുകളോ ഭക്ഷ്യവിഭവങ്ങളോ കലരാത്തത്)
  • പഞ്ചസാര ആവശ്യത്തിന്
  • പാല്‍ -ഒരു ഗ്ളാസ്

തയ്യറാക്കുന്ന വിധം

നേന്ത്രപ്പഴം നന്നായി അരക്കുക. മിക്‌സി ഉപയോഗിച്ചോ കൈകൊണ്ടോ ആവാം, കഷണങ്ങളൊന്നുമില്ളെന്ന് ഉറപ്പുവരും വിധം കുഴക്കുക. ചോക്ലേറ്റ് കഷണം മൈക്രോവേവില്‍ നന്നായി തിളപ്പിക്കുക, ഇത് ദ്രാവകരൂപത്തിലാവുന്നത് വരെ തുടരുക. തുടര്‍ന്ന് നേന്ത്രപ്പഴ കുഴമ്പുമായി യോജിപ്പിക്കുക

നേന്ത്രപ്പഴ -ചോക്ലേറ്റ് മിശ്രിതത്തില്‍ പഞ്ചസാര ചേര്‍ക്കുക. മധുരം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ചേര്‍ക്കാം. ഇതില്‍ നുര പതയുന്നതു വരെ പാല്‍ ചേര്‍ക്കുക. ഇത് ഐസുമായി ചേര്‍ക്കുക, കൂടെ ക്രീമോ നിങ്ങള്‍ക്കിഷ്ടമുള്ള മറ്റെന്തെങ്കിലുമോ ചേര്‍ക്കാം.