നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ബീഫ്. ഇതുപയോഗിച്ച് പലതരം വിഭവങ്ങളും തയ്യറാക്കാം. ഇന്ന് ബീഫ് ഉപയോഗിച്ച് ടിക്കയുണ്ടാക്കിയാലോ? ബീഫ് ടിക്ക എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ്-അരക്കിലോ
- സവാള-അരക്കപ്പ്
- മുട്ട-1
- കടലമാവ്-3 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-4
- കുരുമുളുപൊടി-1 ടീസ്പൂണ്‍
- ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
- ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
- ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
- മല്ലിയില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ബീഫ് നല്ലപോലെ കഴുകി പിച്ചി(മിന്‍സ്)യിടുക. അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാന്‍ നല്ലത്. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം. ഇതും ഉപ്പും ബിഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം. മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം,. എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂര്‍ വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക. വേണമെങ്കില്‍ ചെറിയ ഉരുളകളാക്കുകയുമാകാം. വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്പോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. വേണമെങ്കില്‍ ബീഫ് ടിക്ക ബേക്ക് ചെയ്ത് എടുക്കുകയുമാകാം. എണ്ണയോട് താല്പര്യമില്ലാത്തവര്ക്ക് ഈ രീതി ഉപയോഗിക്കാം.
ബീഫ് ടിക്ക ചൂടോടെ സോസ് ചേര്‍ത്ത് കഴിയ്ക്കാം. ഇത് സ്റ്റാര്‍ട്ടറായോ സ്നാക്സായോ ഉപയോഗിക്കുകയും ചെയ്യാം. ബീഫ് നല്ലപോലെ കഴുകി പിച്ചി(മിന്‍സ്)യിടുക. അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാന്‍ നല്ലത്. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം. ഇതും ഉപ്പും ബിഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം. മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം, എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂര്‍ വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക. വേണമെങ്കില്‍ ചെറിയ ഉരുളകളാക്കുകയുമാകാം. വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്പോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. വേണമെങ്കില്‍ ബീഫ് ടിക്ക ബേക്ക് ചെയ്ത് എടുക്കുകയുമാകാം. എണ്ണയോട് താല്പര്യമില്ലാത്തവര്ക്ക് ഈ രീതി ഉപയോഗിക്കാം. ബീഫ് ടിക്ക ചൂടോടെ സോസ് ചേര്‍ത്ത് കഴിയ്ക്കാം.