തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം. ഏബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അദ്ദേഹത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടർ പട്ടികയിൽ ഉള്‍പ്പെട്ടത്. ജഗതി സ്കൂളിലായിരുന്നു ഏബ്രഹാമിനു വോട്ട്. അദ്ദേഹം കലക്ടര്‍ക്ക് പരാതി നല്കി. പരാതിയിൽ പരിശോധന ആരംഭിച്ചു.