വായിൽ കപ്പലോടും ബീറ്റ്‌റൂട്ട് അച്ചാര്‍

നിറം പോലെ തന്നെ രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് ബീറ്റ് റൂട്ട്. സാധാരണ തോരനുണ്ടാക്കാനാണ് അധികവും ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നത്. എന്നാൽ ബീറ്റ്‌റൂട്ട് കൊണ്ട് എളുപ്പത്തില്‍ ഒരു അച്ചാറുണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ബീറ്റ് റൂട്ട്-2
  • ഇഞ്ചി-ഒരു കഷ്ണം
  • വെളുത്തുള്ളി-4
  • പച്ചമുളക്-2
  • ഉലുവ-അര സ്പൂണ്‍
  • കായം-ചെറിയ കഷ്ണം
  • മുളകുപൊടി-2സ്പൂണ്‍
  • കടുക്-അര സ്പൂണ്‍
  • ഉപ്പ്
  • എണ്ണ
  • വിനാഗിരി
  • കറിവേപ്പില

തയ്യറാക്കുന്ന വിധം

ബീറ്റ് റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. കായം, ഉലുവ എന്നിവ വറുത്തുപൊടിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് കടുകു പൊട്ടിക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിടുക. ഇത് വഴന്നുവരുമ്പോള്‍ മസാലപ്പൊടികളും ഉപ്പും ചേര്‍ക്കണം. ഇതിലേക്ക് ബീറ്റ്‌റൂട്ടും കറിവേപ്പിലയും ചേര്‍ത്ത് ചെറുതായൊന്നു വഴറ്റുക. വിനെഗര്‍ ഒഴിച്ച് സൂക്ഷിച്ചു വയ്ക്കാം.

കൂട്ടു തയ്യാറാക്കി വാങ്ങി ബീറ്റ്‌റൂട്ടില്‍ ചേര്‍ത്തും ഈ അച്ചാര്‍ തയ്യാറാക്കാം. പക്ഷേ ബീറ്റ്‌റൂട്ടിന്റെ പച്ചച്ചുവയുണ്ടാകുമെന്നു മാത്രം.