എല്ലാ അവാർഡ് നിശകളിലും സ്റ്റെലിഷ് ലുക്കിലാണ് സാമന്ത എത്താറുള്ളത്. ഇപ്പോഴിതാ എല്ലേ സസ്റ്റെയ്നബിലിറ്റി അവാർഡ് നിശയ്ക്ക് സ്ട്രാപ്ലെസ് ബ്ലാക്ക് ഗൗണിൽ എത്തിയ സാമന്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. 2017 ൽ തന്റെ വിവാഹ ദിനത്തിൽ സാമന്ത ധരിച്ച ഗൗണായിരുന്നു ഇത്. ഗൗണിൽ അടിമുടി മാറ്റം വരുത്തിയാണ് ഇത്തവണ സാമന്ത ഫാഷൻ ലോകത്തെ ഞെട്ടിച്ചത്.
View this post on Instagram
നാഗചൈതന്യയുമായുള്ള വിവാഹ വേളയിൽ ക്രിസ്ത്യൻ രീതിയിലുള്ള ചടങ്ങുകൾക്ക് സാമന്ത ധരിച്ചത് വൈറ്റ് ഓഫ് ഷോൾഡർ ഗൗണായിരുന്നു. ഡിസൈനർ ക്രെഷ ബജാജ് ആയിരുന്നു ഈ മനോഹര ഗൗൺ ഡിസൈൻ ചെയ്തത്. സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും ക്രെഷയാണ്. പുതിയ രൂപത്തിൽ മാറ്റം വരുത്തിയ ബ്ലാക്ക് ഗൗൺ ധരിച്ചുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
ഗൗണിന്റെ മേക്ക്ഓവർ പ്രോസസിന്റെ വീഡിയോ ഡിസൈനർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൈറ്റ് ഗൗൺ സ്റ്റൈലിഷ് ബ്ലാക്ക് ഗൗണായി മാറിയത് എങ്ങനെയെന്ന് വീഡിയോയിൽ കാണാം. സാമന്തയുടെ വസ്ത്രധാരണം ഡയാന രാജകുമാരിയുടെ പ്രതീകാത്മകമായ “പ്രതികാര വസ്ത്രത്തെ” ഓർമ്മിപ്പിക്കുന്നുവെന്ന് ആരാധകർ കുറിച്ചു.
View this post on Instagram
2017 ൽ ഗോവയിൽ വച്ചായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും ആഡംബര വിവാഹം. ഹിന്ദു, ക്രിസ്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും വിവാഹ ജീവിതം ഏറെ വർഷങ്ങൾ നീണ്ടുനിന്നില്ല. 2021 ൽ ഇരുവരും വേർപിരിയുന്നതായി അറിയിക്കുകയായിരുന്നു.