വടകര: വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടോയെന്നു സംശയമുള്ളതായി കെ കെ രമ എംഎല്‍എ. വടകരയില്‍ മാത്രമാണ് ഈ അവസ്ഥയെന്നും രമ ആരോപിച്ചു. ഇതില്‍ ഭരണകൂടം ഇടപെടണം. ഉദ്യോഗസ്ഥരുടെ കുറവുണ്ടോ, എന്തോ സംഭവിക്കുന്നുവെന്ന തോന്നല്‍ ഉണ്ട്.
ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ബൂത്തുകളില്‍ എത്തണം. പോളിംഗ് കുറവല്ല. മറിച്ച് വേഗത കുറഞ്ഞതാണ് പ്രശ്‌നമെന്നും കളക്ടറുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും രമ പറഞ്ഞു. വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടിംഗ് വൈകിയാണ് തുടങ്ങിയത്. കൂടാതെ മിക്ക ബൂത്തുകളിലും വോട്ടിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
ഇതിനെതിരെയാണ് പരാതിയുമായി കെ കെ രമ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ എറ്റവും വാശിയേറിയ പോരാട്ടമാണ് വടകര മണ്ഡലത്തില്‍ നടക്കുന്നത്.