വേനൽ കാലത്ത് ആരോഗ്യം ശ്രദ്ധിക്കുക എന്നത് ചെറിയ കാര്യം ഒന്നുമല്ല .ശരീരത്തിന്റെ അകവും പുറവും ഒരു പോലെ സംരക്ഷിക്കണം .വെള്ളം കുടിക്കുകയും വെയിലത്തു ഇറങ്ങതിരുന്നാലും മാത്രം പോരാ .നല്ല ആഹാരം കഴിക്കണം ..എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. കട്ടി കുറഞ്ഞ ആഹാരങ്ങളാണ് എപ്പോഴും ചൂട് കാലത്ത് കൂടുതൽ നല്ലത്. ചൂട് കാലത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും ശ്രദ്ധിക്കണം. നിർജ്ജലീകരണം പലപ്പോഴും വലിയ പ്രശ്നങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. വേനൽ കാലത്ത് ശരീരത്തിൽ നിന്ന് പോഷകങ്ങൾ വേഗത്തിൽ നഷ്ടപ്പെടും. വേനൽക്കാലത്ത് ഇലക്ട്രോലൈറ്റിൻ്റെ അളവ് ശരിയാക്കാൻ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. വേനൽ കാലത് നോ പറയാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം ..
ഡ്രൈ ഫ്രൂട്ട്സുകൾ പലപ്പോഴും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതായത് ബദാം, കശുവണ്ടി മുതലായവയിൽ മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പ്രത്യേകിച്ച് വേനൽക്കാലത്ത് ഇവ ഭക്ഷണത്തിൽ ചേർക്കുക . കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ഇലക്കറികൾ. ചീര നമുക്ക് പല വിഭവങ്ങളിലും ഉപയോഗിക്കാം. ഇരുമ്പിൻ്റെ അംശം ഇതിൽ ധാരാളമുണ്ട്, ഇലക്ട്രോലൈറ്റുകളും അതേ അളവിൽ ലഭ്യമാണ്. ചീര കഴിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.ഏത്തപ്പഴം ആരോഗ്യത്തിന് വളരെ നല്ലതാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ് ഇതിന് പ്രധാന കാരണം. ലയിക്കുന്നതും ലയിക്കാത്തതുമായ നാരകളാൽ സമ്പുഷ്ടമാണ് ഏത്തപ്പഴം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ നല്ലതാണ്.