വിശ്വാസ്യതയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലെന്നും അന്ധമായി സംശയിക്കുന്നത് അവിശ്വാസത്തിന് വഴിയൊരുക്കുമെന്നും സുപ്രീംകോടതി. വിവിപാറ്റ് സ്ലിപ്പുകളെല്ലാം എണ്ണണമെന്ന ഹരജികൾ തള്ളിയുള്ള വിധിപ്രസ്താവത്തിലാണ്. മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജി ആവശ്യം സുപ്രീം കോടതി രണ്ടംഗ ബഞ്ച് തള്ളി. തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേക്ക് മാറ്റണമെന്ന ഹരജിക്കാരുടെ ആവശ്യവും കോടതി തള്ളി. അതേസമയം ഫലപ്രഖ്യാപനത്തിന് ശേഷം സിംബല്‍ ലോഡിങ് യുണിറ്റ് 45 ദിവസത്തേക്ക് സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് എന്നിവ വോട്ടിങ് മെഷീൻ എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കണ്‍ട്രോളര്‍ യൂണിറ്റ് എന്നിവ വോട്ടിങ് മെഷീൻ എന്‍ജിനീയര്‍മാരെ ഉപയോഗിച്ച് പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ പരിശോധന നടത്താൻ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ എഴുതി നല്‍കണം. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിൽ കത്ത് നല്‍കിയാലേ ഇതിന് അനുമതി നൽകേണ്ടതുള്ളൂ. പരിശോധനയുടെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണം. എന്നാല്‍ ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഈ തുക കമ്മിഷന്‍ തിരികെ നല്‍കണം.ഒരു വ്യവസ്ഥയെ അന്ധമായി സംശയിക്കുന്നത് അവിശ്വാസത്തിന് വഴിയൊരുക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിശ്വാസം നിലനിർത്തുക എന്നതാണ് ജനാധിപത്യം. കാമ്പുള്ള വിമർശനങ്ങളാണ് ഉയർന്നു വരേണ്ടത്.