ഉദയംപേരൂര്‍ : സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് നടന് ശ്രീനിവാസന്. സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയംപേരൂര്‍ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെത്തിയാണ് ശ്രീനിവാസന് വോട്ട് രേഖപ്പെടുത്തിയത്. സഹപ്രവര്‍ത്തകനായ സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസന് പറഞ്ഞത്. ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസന് പറഞ്ഞു.