ഇടുക്കി: ഇടുക്കിയില്‍ കള്ളവോട്ടെന്ന് പരാതി. ഇടുക്കി ചക്കുംപള്ളത്തും കരിമണ്ണൂരും കള്ളവോട്ട് നടന്നെന്നാണ് പരാതി. ചക്കുംപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസിന് കൈമാറി.
കള്ളവോട്ട് ചെയ്യാനെത്തിയ ആറാം മൈൽ സ്വദേശി ബിജുവിനെയാണ് ബൂത്ത് ഏജന്റുമാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ചക്കുപള്ളത്തെ 77-ാം നമ്പർ ബൂത്തിൽ ഇയാൾ വോട്ട് ചെയ്തിരുന്നു. ഇതിന് ശേഷം 80-ാം നമ്പർ ബൂത്തിലുമെത്തി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചു. ഇത് മറ്റ് ബൂത്ത് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബിജു വെട്ടിലായത്. ഇതോടെ ബിജുവിനെ തടഞ്ഞു വച്ച് പൊലിസിൽ കൈമാറിയതായി പ്രവർത്തകർ പറഞ്ഞു.
എന്നാല്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. നിലവില്‍ ഈ ബൂത്തില്‍ വോട്ടിങ് സാധരണ നിലയിലാണ്. അതിനിടെ ഇടുക്കി കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മാറ്റാരോ ചെയ്തത്.