കാസര്‍ഗോഡ്: കാസര്‍ഗോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എല്‍ഡിഎഫിന്‍റെ പരാതി. ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 113, 114, 115 എന്നീ പോളിങ് ബൂത്തുകളിലും എഎല്‍പിഎസ് ചെങ്കളയിലെ ബൂത്ത് നമ്പര്‍ 106, 107ലും വ്യാപക കള്ളവോട്ട് നടക്കുന്നതായാണ് പരാതി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് നടത്താന്‍ ശ്രമം നടത്തിയത്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. ബൂത്തിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. എൽഡിഎഫ് ബൂത്ത് ഏജന്‍റിനെ പുറത്താക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയതായിരുന്നു വാര്‍ത്താ സംഘം.
ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്ന ക്യാമറാമാനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ ക്രൂരരമായ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തില്‍, എല്‍ഡിഎഫ് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രനാണ് പരാതി നല്‍കിയത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കെ ഇമ്പ ശേഖറിനാണ് പരാതി നല്‍കിയത്. പോളിങ് ഉദ്യോഗസ്ഥരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.