കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു നടൻ ദീപക് പറമ്പോലും നടി അപർണാ ദാസും തമ്മിലുള്ള വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നായത്. ഇതിന് പിന്നാലെ ഇരുവരും റിസപ്ഷനും സംഘടിപ്പിച്ചിരുന്നു.2019-ൽ പുറത്തിറങ്ങിയ ‘മനോഹരം’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഇരുവരും പ്രണയം തുറന്നുപറയുന്നതിന് മുൻപേ അത് കണ്ടുപിടിച്ച കഥ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു . ‘മനോഹരം’ എന്ന ചിത്രത്തിൽ വിനീതായിരുന്നു നായകൻ.‘മനോഹരത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും തമ്മിൽ ഇഷ്ടത്തിലാകുന്നത്. അതിന്റെ പ്രൊമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും കൂടി ഇത് പിടിക്കുന്നത്. അതുവരെ അപർണ നമ്മളോട് കാര്യം പറഞ്ഞിട്ടില്ല. ദീപക്കും പറഞ്ഞിരുന്നില്ല. പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിന് പോയപ്പോൾ നമുക്കൊരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. നമ്മൾ പിടിച്ചു. സൂചനകൾ കിട്ടുമല്ലോ. നാട്ടുകാര്‍ ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതിൽ എനിക്കൊരു സ്കിൽ ഉണ്ട്.ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനീത് ഇത് പറഞ്ഞത് .വിനീതുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടനാണ് ദീപക്. വിനീത് സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് വെള്ളിത്തിരയിൽ അരങ്ങേറിയത്. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.ഇരുവരുടെയും വിവാഹത്തിന് ശേഷം അപർണയുടെ ഫാൻസിന്റെ കമന്റ് ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത് .നിരവധി ആരാധകര്‍ തങ്ങളുടെ നിരാശ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പേജിലെ വിവാഹ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. നീ എന്റെ ഹൃദയമാണ് തകര്‍ത്തത് ബേബി, അങ്ങനെ എന്റെ ക്രഷിന്റെ വിവാഹവും കഴിഞ്ഞു, ഇത് വല്ലാതെ വേദനിപ്പിക്കുന്നു, കരയാന്‍ വന്നവര്‍ വരിവരിയായി കരഞ്ഞിട്ട് പോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. തമിഴിലും കമന്റുകള്‍ ഉണ്ട്.ബുധനാഴ്ചയാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും പ്രണത്തിനും ശേഷം ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസുമായിരുന്നു അപര്‍ണയുടെ വിവാഹ വേഷം. ബ്ലൗസിന്റെ സ്ലീവില്‍ നിറയെ വര്‍ക്കുകളുണ്ടായിരുന്നു. ഒപ്പം സ്വര്‍ണാഭരണങ്ങളും ധരിച്ചു. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു ദീപകിന്റെ ഔട്ട്ഫിറ്റ്. എലമെന്ട്രിക്സ് എന്ന കമ്പനിയാണ് ഇരുവരുടേയും വിവാഹത്തിന്റേയും മറ്റു ചടങ്ങുകളുടേയും വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്. ആഷിഫ് മരക്കാരാണ് അപര്‍ണയുടെ മേക്കപ്പ് ചെയ്തത്. ഏതായാലും താരത്തിന്റെ വിവാഹം കഴിഞ്ഞതോടെ ആരാധകർ കുറയുമോ എന്ന സംശയം ആണ് .ആതിര കമെന്റുകളും സങ്കടങ്ങളും ആണ് മുഴുവനും .