രാവിലെ 11 മണിയോടെയാണ് തൃശൂരിലെ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിനുള്ളില്‍ അണലിയെ കണ്ടത്. അണലിയെ കണ്ട് വോട്ടു ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. കുറച്ച് ആളുകൾ മാത്രമാണ് ഈ സമയം വോട്ട് ചെയ്യാൻ എത്തിയിരുന്നത്.
ഉടൻ തന്നെ വനം വകുപ്പിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോകുകയും ചെയ്തു. ഏകദേശം ആറടി നീളമുണ്ടായിരുന്നു അണലിയ്ക്ക്. ഇതിനു ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
വനത്തോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യം വളരെ കൂടുതലാണ്.