വാഷിങ്ടണ്‍: അമേരിക്കയില്‍ സംഘടിപ്പിച്ച പാലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ ഇന്ത്യൻ വംശജയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍. തമിഴ്നാട്ടിൽ ജനിച്ച അചിന്ത്യ ശിവലിംഗമാണ് അറസ്റ്റിലായത്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രതിഷേധം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഹസൻ സയീദ് എന്ന വിദ്യാർഥി കൂടി അറസ്റ്റിലായിട്ടുണ്ട്. യു.എസിലെ നിരവധി സർവകലാശാല കാമ്പസുകളിൽ വിദ്യാർഥികൾ പ്രതിഷേധ ഭാഗമായി തമ്പ് കെട്ടി താമസം തുടങ്ങിയിട്ടുണ്ട്.
പ്രിന്‍സ്റ്റണ്‍ സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന് (എസ്ജെപി), പ്രിന്‍സ്റ്റണ്‍ പലസ്തീന് ലിബറേഷന്‍ കൊയലിഷന്‍, പ്രിന്‍സ്റ്റണ്‍ ഇസ്രായേലി അപാര്‍ത്തീഡ് ഡൈവെസ്റ്റ് (പിഐഎഡി) എന്നിവയുള്‍പ്പെടെ യുള്ള കാമ്ബസ് ഗ്രൂപ്പുകള്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പ്രകടനങ്ങളുടെ ഭാഗമായിരുന്നു വ്യാഴാഴ്ചത്തെ പ്രതിഷേധം.
















