ഇടതു മുന്നണി കണ്‍വീനര്‍ എം.വി. ജയരാജനും ദല്ലാള്‍ നന്ദകുമാറുമായുള്ള കൂട്ടുകെത്തിൽ വിമർശനാവുയമായി സിപിഐ. കമ്പോള മേധാവിത്വം രാഷ്ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര് പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അത്തരക്കാരുടെ കരു നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം മദ്യമങ്ങളോട് പ്രതികരിച്ചു.
അണികളെ കമ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയാറാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ഇ.പി. ജയരാജന് പ്രകാശ് ജാവ്ദേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഞാനും കണ്ടു, പിന്നീടാണ് അതാണ് ജാവ്ദേക്കറെന്ന് മനസ്സിലായതെന്നും ഗോവിന്ദന് പറയുകയുണ്ടായി
അതേസമയം ഇ.പി. ജയരാജന് പ്രകാശ് ജാവ്ദേക്കറെ കണ്ടതിൽ തെറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ കൂട്ടുകെട്ടിനെ വിമർശിക്കുകയുണ്ടായി. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്. അത്തരക്കാരുമായുള്ള അതിര് കവിഞ്ഞ സ്നേഹബന്ധവും ലോഹ്യവും ഒഴിവാക്കാണ്ടേതാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.