ജമ്മു കശ്മീരിൽ ഭൂചലനം, 3.2 തീവ്രത രേഖപ്പെടുത്തി, വിവരങ്ങൾ ഇങ്ങനെ

റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടത്

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരീയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി 11:06 ഓടെ അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

ഹരിയാനയിലെ സിർസയിൽ രണ്ട് ദിവസം മുൻപ് ഭൂചലനം അനുഭപ്പെട്ടിരുന്നു. ടോയ്‌വസം മുൻപ് റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്.

10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു. 25ന് വൈകിട്ട് 6.10 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച അരുണാചൽ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെംഗ് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Latest News