പുതുവർഷത്തിലായിരുന്നു നടൻ ഷൈൻ ടോം ചാക്കോയുടെയും മോഡലായ തനുജയുടെയും വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ ഷൈനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ച് ഭാവിവധുവും മോഡലുമായ തനൂജ (തന്‍ഹ ഷെറിൻ). ഷൈനിന് പ്രണയചുംബനം നൽകിക്കൊണ്ടാണ് വിമർശകരുടെ വായ തനു അടപ്പിച്ചത്. ചിത്രത്തിനു കീഴെയും പരിഹാസ കമന്റുമായി എത്തുന്നവർക്ക് അതെ നാണയത്തിൽ മറുപടി നൽകാനും തനൂജ മടിച്ചില്ല.
View this post on Instagram
ഷൈൻ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാം പേജിൽ നിന്നും നീക്കം ചെയ്തതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നത്. വിവാഹനിശ്ചയ ചിത്രങ്ങളടക്കം തനൂജ നീക്കം ചെയ്യുകയുണ്ടായി.
ഇതിനു പിന്നാലെ ഇരുവർക്കും നേരെ വലിയ രീതിയിലുള്ള പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ കാണാനായത്. ഇവർ വിവാഹത്തിനു മുമ്പ് തന്നെ പിരിയുമെന്നത് നേരത്തെ ഉറപ്പായിരുന്നുവെന്നും വിചാരിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നുമായിരുന്നു പരിഹാസ കമന്റുകൾ. തനൂജ അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളിലും ഷൈനുമായി ബന്ധപ്പെട്ട കമന്റുകളാണ് കൂടുതലും വന്നത്. ഇതിനൊക്കെ മറുപടിയെന്നോളമാണ് പുതിയ ചിത്രവുമായി തനൂജയും ഷൈൻടോമും എത്തിയത്.
View this post on Instagram
സംവിധായകൻ കമലിന്റെ അസോഷ്യേറ്റായി എത്തി പിന്നീട് അഭിനയത്തിൽ സജീവമായി മാറിയ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഈ കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈൻ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹ നിശ്ചയം. വിവാഹം ഈ വർഷം ഉണ്ടായേക്കും.