എല്ലാവർക്കുമുള്ള അവസ്ഥയാണ് ഉയർന്ന ഷുഗറും പ്രഷറും. മരുന്നും ഗുളികയും കഴിച്ചു മടുത്തു എന്നാണ് എല്ലാവരുടെയും പരാതി. എന്നാൽ ആപ്പിൾ വിനെഗർ ഏറെക്കുറെ ഇവയെ നിയന്ത്രിക്കുവാൻ സഹായിക്കും. മാത്രമല്ല ആപ്പിൾ വിനെഗർ നിരവധി ഗുണങ്ങളുമുള്ളവയാണ്
ഗുണങ്ങൾ എന്തെല്ലാം?
ആപ്പിൾ വിനെഗർ
ശരീരത്തിന് ഗുണകരമായ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ആപ്പിൾ സിഡെർ വിനെഗർ. ശരീരഭാരം കുറയ്ക്കാൻ ആപ്പിൾ സിഡെർ വിനെഗർ ഒരു മികച്ച പ്രതിവിധിയാണ്. ആപ്പിൾ സിഡെർ വിനെഗർ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.
ആപ്പിൾ സിഡെർ വിനെഗറിൽ അസറ്റിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. അസറ്റിക് ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ഗുണമേന്മയുള്ള ഓർഗാനിക് ആപ്പിൾ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം ഇവ ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. അതോടൊപ്പം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍.
ആപ്പിള്‍ സിഡര്‍ വിനഗറിന്റെ പരിമിതമായ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ബാക്ടീരിയ ഉൾപ്പെടെയുള്ള രോഗാണുക്കളെ ഇല്ലാതാക്കാൻ വിനാഗിരി സഹായിക്കും. ആളുകൾ പരമ്പരാഗതമായി നഖം ഫംഗസ്, പേൻ, അരിമ്പാറ, ചെവി അണുബാധ എന്നിവ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിച്ച് വരുന്നു.
ആപ്പിൾ സിഡെർ വിനെഗറിന് കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ മറ്റ് നിരവധി ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദ്രോഗത്തിനും വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും ഒരു പ്രധാന അപകട ഘടകമാണ്. ആപ്പിൾ സിഡെർ വിനെഗർ വരണ്ട ചർമ്മം, എക്സിമ പോലുള്ള ചർമ്മ അവസ്ഥകൾക്കുള്ള ഒരു സാധാരണ പ്രതിവിധിയാണ്.